പി വി ബാലഗോപാലന്‍ നിര്യാതനായി

കണ്ണൂര്‍ : സിപിഐ എം ജില്ലാ കമ്മറ്റി അംഗവും കമ്യൂണിസ്റ്റ്- തൊഴിലാളി പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ പി വി ബാലഗോപാലന്‍(81) നിര്യാതനായി. തളിപ്പറമ്പ് ചിറവക്കിലെ ചന്ദ്ര നിവാസില്‍ തിങ്കളാഴ്ച രാവിലെ ആറരക്കായിരുന്നു അന്ത്യം. മാസങ്ങളായി രോഗബാധിതനായിരുന്നു. സിപിഐ എം തളിപ്പറമ്പ് ഏരിയ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശത്തിന് വെച്ച മൃതദേഹം വൈകീട്ട് ആറുമണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് വീടിന് സമീപത്തെ പൊതുശ്മശാനത്തില്‍ . ചെത്തുതൊഴിലാളി ക്ഷേമ ബോര്‍ഡ് അംഗം, തോട്ടം തൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1953 മുതല്‍ പാര്‍ടി അംഗം. 1964 മുതല്‍ പാര്‍ടി മണ്ഡലം കമ്മറ്റി അംഗം. രോഗബാധയെതുടര്‍ന്ന് കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനായില്ല. 1961-ല്‍ കലക്ടറേറ്റ് പിക്കറ്റിംഗിനിടെ അറസ്റ്റ് ചെയത് ജയിലില്‍ അടക്കപ്പെട്ടു. 70-ല്‍ ഭൂസമരത്തില്‍ പങ്കെടുത്തത്തിന് 41 ദിവസത്തെ ജയില്‍ വാസം അനുഭവിച്ചു. 75-ലെ അടിയന്തിരാവസ്ഥയില്‍ 19 മാസം മിസ തടവുകാരനായും ജയിലില്‍ കഴിഞ്ഞു. 63 മുതല്‍ 18 വര്‍ഷക്കാലം തളിപ്പറമ്പ് പഞ്ചായത്ത് അംഗം. 95-ല്‍ തളിപ്പറമ്പ് നഗരസഭയുടെ പ്രഥമ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ കമ്മറ്റി ചെയര്‍മാനായി. തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ സ്ഥാപക പ്രസിഡന്റാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മറ്റി അംഗമവും തിമിരി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരിയുമായ പത്മാവതിയാണ് ഭാര്യ. മക്കള്‍ : കെ സനല്‍(ഇന്ത്യന്‍ സിമന്റ്സ് ഏരിയാമാനേജര്‍ , തിരുവല്ല), മനോജ്(വ്യാപാരി, തളിപ്പറമ്പ്), ശ്രീജിത്ത്(ടെക്നോപാര്‍ക്ക്, തിരുവനന്തപുരം). മരുമക്കള്‍ : സൗമ്യ(കുന്ദംകുളം), സജീഷ(മടിക്കൈ), മൃദുല(നീലേശ്വരം). സഹോദരങ്ങള്‍ : പി വി ഗോവിന്ദന്‍(തിരുനാവായ), രാമചന്ദ്രന്‍(റിട്ട. തൃശൂര്‍ ജില്ലാബാങ്ക് ജീവനക്കാരന്‍), വിശാലാക്ഷി(റിട്ട. ടീച്ചര്‍ , കുറ്റിപ്പുറം), പരേതയായ മീനാക്ഷി.

By redbands

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )